മൂന്നാറിൽ നിന്ന് എറണാകുളം ആലുവ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസുകളുടെ മുന്നിലും പുറകിലും തോന്നിയ പോലുള്ള സർവീസുകൾ അപകടത്തിലേക്ക് എത്തിക്കും
മൂന്നാറിൽ നിന്നും ആരംഭിക്കുന്ന എറണാകുളം ആലുവ മൂവാറ്റുപുഴ സൈഡിലേക്കുള്ള കെഎസ്ആർടിസി ബസുകൾഅടിമാലി ബസ്റ്റാൻഡിൽ സമയം തെറ്റി എത്തുകയും തുടർന്ന് അനുവദനീയമല്ലാത്ത സമയത്തോളം അടിമാലി ബസ്റ്റാൻഡിൽ കിടക്കുകയും പ്രൈവറ്റ് ബസ്സുകൾ അടിമാലിയിൽ നിന്ന് കോതമംഗലം തൊടുപുഴ ഭാഗത്തേക്ക് പുറപ്പെടാൻ തയ്യാറാകുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് മുന്നിലോ പിന്നിലോ ആയി ആണ് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നു തുടർന്നുള്ള മത്സര ഓട്ടത്തിൽ ജീവന് യാതൊരുവിധ സുരക്ഷിതയും ഇല്ലാതെയാണ് സർവീസുകൾ നടക്കുന്നത് യാതൊരു കാരണവശാലും സ്വകാര്യ ബസുകളും കെഎസ്ആർടിസിയും മത്സരം ഓട്ടം നടത്തരുത് എന്ന വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോ അധികാരികൾ പുല്ലുവില കൽപ്പിക്കുന്നു ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. കഴിഞ്ഞദിവസം തന്നെ കാലവർഷം കലിതുള്ളിയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ കെഎസ്ആർടിസിയുടെ മത്സര ഓട്ടത്തിന്റെ ഫലമായി അടിമാലി മൂന്നാർ റൂട്ടിൽ കെഎസ്ആർടിസി വഴിയിൽനിന്ന് തെന്നി മാറുകയും വൻ അപകടം ഒഴിവാക്കുകയും ആയിരുന്നു 40 ലധികം ജീവനക്കാരുടെ ജീവൻ പണയം വെച്ചാണ് ആ വാഹനത്തിലെ ജീവനക്കാർ പ്രവർത്തിച്ചത്. സാർത്ഥ താല്പര്യങ്ങൾ മൂലവും മത്സര ബുദ്ധി മൂലവും ദിനംപ്രതി ഇരു കൂട്ടരും തമ്മിൽ ജീവന് പുല്ലുവില കൽപ്പിച്ച് വാക്കേറ്റങ്ങൾ വരെ ഉണ്ടാകുന്നു.മത്സര ഓട്ടത്തിന് കാരണമാകുന്ന വീഡിയോകളും മറ്റു തെളിവുകളും വകുപ്പ് മന്ത്രിക്ക് നൽകുമെന്നും ജന ജീവിതത്തിനെ വ്രണപ്പെടുത്താത്ത രീതിയിൽ കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ കൃത്യസമയം പാലിച്ചുകൊണ്ട് സർവീസ് നടത്തണമെന്നും കേരള കോൺഗ്രസ് (ബി ) ദേവികുളം നിയോജക മണ്ഡലം കമ്മറ്റി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾക്ക് പുല്ലുവില നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ നിന്നും നിയമനടപടികൾ എടുക്കുവാനുള്ള വശത്തിന്റെ ഏതൊരറ്റത്തേക്ക് പോകുമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേരള കോൺഗ്രസ് ബി ദേവികുളം നിയോജകമണ്ഡലം പ്രസിഡണ്ട് റോയി ടി ഏലിയാസ്, ജനറൽ സെക്രട്ടറി സോമൻ മച്ചിപ്ലാവ്, പാർട്ടി ജനറൽ സെക്രട്ടറി സതീഷ് കുമാർ, പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ തെക്കുംകാട്ടിൽ, ജില്ലാ ട്രഷറർ ഷിജോ ആന്റണി,യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവൽ എന്നിവർ പങ്കെടുത്തു