ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അദികമുള്ള പെരുമ്പാവൂര്‍ ഇടവകയിലാണ് ആദ്യമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വികള്‍ക്കായി ഹിന്ദിയില്‍ ഞായറാഴ്ച കുര്‍ബ്ബാന ഒരുക്കിയിട്ടുള്ളത്. എന്നാല്‍ മൂന്നാറിലും വിശ്വികളുടെ എണ്ണം കൂടുയതോടെ ഇവര്‍ പള്ളിയിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും ആത്മീയ ഉണര്‍വ്വോടെ ആരധന നടത്താന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇവരില്‍ കൂടുതല്‍ ആതീയത പകര്‍ന്ന് നല്‍കുന്നതിന് വേണ്ടി പ്രത്യേക കുര്‍ബ്ബാന നടത്തുന്നതിന് വിജയപുരം രൂപത തീരുമാനമെടുത്തത്. ഇതിനായി ഹിന്ദി അറിയാവുന്ന പുരോഹിതന് ചുമതലും നല്‍കിയിട്ടുണ്ടെന്നും വിജയപുരം രൂപത മെത്രാന്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിയില്‍ പറഞ്ഞു.

തങ്ങളുടെ ഭാഷയില്‍ പള്ളിയില്‍ എത്തി ആരാധന നടത്താന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇതര സംസ്ഥാനക്കാരായ വിശ്വീസികളും പ്രതികരിച്ചു.

എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ട് മുപ്പതിനാണ് ഇതര സംസ്ഥാനക്കാര്‍ക്കുള്ള കുര്‍ബ്ബാന. ഇതര സംസ്ഥാനക്കാരായ അളുകള്‍ക്കിടയില്‍ ലഹരിയുടെ അടക്കമ ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആത്മീയതിലൂടെ ഇവരെ ലഹരിയില്‍ നിന്ന് അകറ്റുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.