വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ഞാറ്റുവേല ചന്തയില്‍ കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച പച്ചക്കറി തൈകള്‍ പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ കാഞ്ഞിരംകുഴിയില്‍ ശിവന് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

വെള്ളിയാമറ്റം കൃഷിഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ജൈവവളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക കര്‍മ്മ സേനയുടെ പച്ചക്കറി തൈകള്‍, കരിമണ്ണൂര്‍ കൃഷിഭവന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കില്‍ ഉല്‍പാദിപ്പിച്ച ട്രൈക്കോഡെര്‍മ എന്നിവ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി അധ്യക്ഷയായി.യോഗത്തില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജു കുട്ടപ്പന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ചന്ദ്രശേഖരന്‍, പഞ്ചായത്ത് അംഗം രാജേഷ് ഷാജി, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്റ് ബിജു പി.എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.