ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ 2025 -26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ വിലയിരുത്തുന്നതിനും പുതിയ സാമൂഹ്യ സേവന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും വേണ്ടിയാണ് റീജിയണിന് കിഴിലുള്ള ക്ലബ്ബുകളുടെ മീറ്റിംഗ് സംഘടിപ്പിച്ചത് റീജിയൻ റ്റുവിന്റെ കിഴിൽ പ്രവർത്തിക്കുന്ന രണ്ട് സോണുകളിൽ ഉൾപ്പെടുന്ന 11 ക്ലബ്ബുകളിൽ നിന്നും ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു എസ്റ്റേറ്റ് പൂപ്പാറയിൽ നടന്ന പ്രീ റീജിയൻ മീറ്റിംഗ് ലയൺസ് ക്ലബ് ഡിസ്ട്രിക്ക് ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി ഉത്‌ഘാടനം ചെയ്‌തു.ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഈ വർഷം 200 സ്നേഹവീടുകൾ നൽകുവാനാണ്‌ ശ്രെമത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു

ഈ സാമ്പത്തിക വർഷം സ്കൂളുകളിൽ നടപ്പിലാക്കുന്ന സാനിറ്ററി നാപ്കിൻ ഡിസ്ട്രോയിഡ് ഇൻസിലേറ്ററിന്റെ വിതരണ ഉത്‌ഘാടനവും നടന്നു വിവിധ മേഖലയിലെ ഗവ സ്കൂളുകളിൽ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

റീജിയൻ ചെയർമാൻ പി വി ബേബിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി വി പി പോൾ,
ചിഫ് പ്രോഗ്രാം കോഡിനേറ്റർ ജോസ് മാങ്ങാലി,അഡിഷണൽ ക്യാബിനറ്റ് ട്രഷറർ ക്യാപ്റ്റൻ എൽദോസ് പോൾ,എൻവിയോണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി സിന്ധു ധനരാജ്,കേണൽ വി ഐ പോൾ,ബേസിൽ വർഗീസ്,പി വി രാജു ഷൈനു സുകേഷ്,ജെയിംസ് മാത്യു,ബേസിൽ ജേക്കബ്,തുടങ്ങിയവർ പങ്കെടുത്തു