വായന മാസാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ 12ന് രാവിലെ പത്തിന് തൊടുപുഴ സെൻ്റ് സെബാസ്റ്റിയന്‍സ്‌ ഹൈസ്‌കുളിൽ നടക്കും. ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൈസ്കൂ‌ൾ വിദ്യാർഥികൾക്ക് ക്വിസ്, എച്ച്.എസ്, യു.പി വിദ്യാർഥികൾക്ക് പദ്യപാരായണം, എൽ.പി വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം എന്നിവയാണ് നടത്തുന്നത്. ഓരോ വിഭാഗത്തിലും ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോട് കൂടി മത്സരങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547658371, 9746802844.