രാജാക്കാട്: പൊൻ‌മുടി ജലാശയത്തിൽ നിന്നും  അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടി ജലാശയത്തിലെ ബോട്ടിംഗ് ലാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ബോട്ട്ലാൻഡിങ്ങിൽ എത്തിയ ടുറിസം ജീവനക്കാരാണ്മൃതദേഹം കണ്ടത്. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കാണാതായവരെകുറിച്ചു രജാക്കാട്‌ പോലീസ് അന്വേഷണം ആരംഭിച്ചു.