പീച്ചാട് ജനവാസമേഖലയോട് ചേർന്ന് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. 40 വയസ്സിൽ അധികം പ്രായമുള്ള പിടിയാനയെയാണ് അവശനിലയിൽ കണ്ടെത്തിയത്. കണ്ണിന് കാഴ്ച കുറവ്, ചെവി കേൾക്കുവാനും സാധികാത്ത പിടിയാനെയെയാണ് കണ്ടെത്തിയത്. പിടിയാന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും വെട്ടിനററി ഡോക്ട‌ർ എത്തിയതിനു ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും കൂമ്പൻപാറ റേഞ്ച് ഓഫീസർ അറിയിച്ചു. അവശനിലയിൽ കണ്ടെത്തിയ പിടിയാന കഴിഞ്ഞദിവസം കൃഷിയിടങ്ങൾ നശിപ്പിക്കുകയും ആളുകളെ ഓടിച്ചു പരിഭ്രാന്തി സൃഷ്ട‌ിക്കുകയും ചെയ്തിരുന്നു.