14/07/2025 തിയതി 8.23 ഗ്രാം തൂക്കം വരുന്ന ഉണക്ക ഗഞ്ചാവ് പൊതിഞ്ഞ് കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ കാരിക്കോട് അർപാമറ്റം കാരക്കുന്നേൽ മുഹമ്മദ് ഷാ (22) -യെ അറസ്റ്റ് ചെയ്തതു. തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ അജീഷ് കെ ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബു കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ജയേഷ്
എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.