ഏറ്റവും എളുപ്പവും അധികം ചിലവില്ലാതെയും ലഭിക്കുന്ന ഒരു പ്രോട്ടീൻ റിച്ച് ഭക്ഷണമാണ് മുട്ട.പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾ മുട്ടകൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലേയ്ക്ക് നിരവധി പോഷകങ്ങളാണ് എത്തുന്നത്.

തലച്ചോറിന് ശക്തിയേകുന്ന വൈറ്റമിൻ ബി12 കോളിൻ, കണ്ണുകൾക്ക് ഗുണമാകുന്ന ല്യൂട്ടിൻ എന്നിവ മുട്ടയിൽ ഒരുപാട് അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറക്കാനും കഴിച്ചാൽ സാറ്റിസ്ഫാക്ഷൻ നൽകാനും മുട്ടകൾക്ക് സാധിക്കുന്നു. എന്നാൽ എത്ര മുട്ടയാണ് അധികം. ഒരു ദിവസം എത്ര മുട്ടയോളം നിങ്ങൾക്ക് കഴിക്കാം? ഇതിന് ഉത്തരമായി എത്തുകയാണ് ഫിറ്റെലോയിലെ ക്ലിനിക്കൽ ഡയറ്റീഷൻ ഉമാങ് മൽഹോത്ര. മുട്ട ലോകത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന എന്നാൽ ഏറ്റവും കൂടുതൽ തർക്കങ്ങളും നിലനിൽക്കുന്ന ഒരു ഭക്ഷണമാണ് മുട്ട.

‘ഒരു വലിയ മുട്ടക്ക് 6-7 ഗ്രാം വരെ പ്രോട്ടീനുണ്ടാകും. 1.0 വിലയുള്ള അമനോ ആസിഡും ഇതിൽ നിന്നും ലഭിക്കും. ഇത് പാലുൽപ്പന്നങ്ങൾക്കും മാംസത്തിനും തുല്യമാണ്. ദിവസവും മൂന്ന് മുട്ടയെന്നത് 18-21 ഗ്രാം പ്രോട്ടിനാണ്. മറ്റ് പ്രോട്ടിൻ മാർഗങ്ങളൊന്നുമില്ലെങ്കിൽ ദിവസം മുഴുവൻ കടന്നുപോകാൻ ഇത് മതിയാകില്ല,’ ഉമാങ് പറഞ്ഞു.

ദിവസവും 30 ഗ്രാം പ്രോട്ടിൻ ശരീരത്തിൽ എത്തുന്നതാണ് നല്ലതെന്നും എന്നാൽ മുട്ട അധികമായാൽ അതും പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മുട്ടക്കൊപ്പം പ്രോട്ടീനായി മറ്റ് മാർഗങ്ങളും തേടുന്നത് നല്ലതായിരിക്കും. മുട്ട അമിതമായാൽ അത് കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. അതിനാൽ ഫൈബറുകളും കാർബോഹൈഡ്രേറ്റ്‌സും തുല്യമായി ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യത്തിനും ശരീരഘടനക്കും ഭക്ഷണം എങ്ങനെ ക്രമീകരിക്കണമെന്ന് നോക്കി വേണം ഇക്കാര്യങ്ങൾ ചെയ്യുവാൻ