കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിൽ കളപ്പാറ മാവിൻചുവടിനു സമീപത്തു വച്ച് കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കുട്ടികൾ ഉൾപ്പെടെയുള്ള കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഊന്നുകൽ പരീക്കണ്ണി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

ആക്രമണത്തിൽ കാറിന്റെ ഗ്ലാസ് തകർന്നു. ഞായർ രാത്രി 8 മണിയോടെയാണ് സംഭവം. പ്രദേശത്ത് രാത്രിയും പകലും കാട്ടാനകൾ ഇറങ്ങാറുണ്ട്.