തൊടുപുഴ: ജോൺസൺ ആൻഡ് ജോൺസൻ ഗ്രൂപ്പിന്റെ അതിനൂതന ‘വെലിസ്’ റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ചുള്ള ആദ്യ മുട്ടുമാറ്റ ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH), തൊടുപുഴയിൽ വിജയകരമായി പൂർത്തിയാക്കി.
70 വയസ്സുള്ള വയോധികയ്ക്ക് ഇരുകാലിലുമുള്ള (ബൈലാറ്ററൽ) മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് നടന്നത്. ഡോ. നിതിൻ ജോർജ് (ഓർത്തോപീഡിക്‌സ് ), ഡോ. സുനിൽ ഐസക് (അനസ്തേഷ്യ) എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.
വെലിസ് റോബോട്ടിക് സർജറി സംവിധാനത്തിലൂടെ വളരെ ചെറിയ മുറിവുകൾ വഴി, അത്യന്തം കൃത്യതയോടെ ശസ്ത്രക്രിയ നടത്താം. ഇതിലൂടെ രോഗി വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുന്നതിനാൽ താരതമ്യേന കുറഞ്ഞ ആശുപത്രിവാസം മതിയാകുമെന്നും ഇത് രോഗിക്ക് കൂടുതൽ സംതൃപ്തിയും, ചികിൽസയിൽ ഗുണനിലവാരവും ഉറപ്പാക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.