രാജാക്കാട് വൈസ്മെൻസ് ക്ലബ്ബ്,അടിമാലി ഗ്ലോബൽ കാർഡിയാക് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് 29 ന് രാവിലെ 11 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മുതൽ വൈസ്മെൻസ് സ്ക്വയറിൽ നടക്കുന്ന ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്യും.മുൻ ഡിസ്ട്രിസ്റ്റ് ഗവർണർ വി.സി ജോൺസൺ അദ്ധ്യക്ഷത വഹിക്കും,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷകുമാരി മോഹൻകുമാർ, ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ, കെ.ആർ നാരായണൻ,എ.കെ ഷാജി എന്നിവർ പ്രസംഗിക്കും.
ഡോ.ആർ.കപിൽ, ഡോ.പോൾ ആൻ്റണി,ഡോ അരുൺ,ഡോ ഫിലിപ്പോസ് ജോൺ,ഡോ. രാജേഷ് രാഘവൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കാർഡിയോളജി കൺസൾട്ടേഷൻ,ഇ സി ജി , സ്ക്രീനിംഗ് എക്കോ,ജി ആർ ബി എസ് പരിശോധനകളും നടത്തും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ സേവനം ലഭിക്കുക.ക്യാമ്പിൽ പങ്കെടുക്കേണ്ടവർ
9847045600 എന്ന നമ്പരിൽ ബുക്ക് ചെയ്യണമെന്ന് സിഇഒ ബിറ്റിൻ കെ.സാമുവൽ, ജോയിൻ്റ് ഡയറക്ടർ ഇർഷാദ്,വൈസ്മെൻസ് ക്ലബ്ബ് ഭാരവാഹികളായ വി.എസ് ബിജു,വി.സി ജോൺസൺ എന്നിവർ അറിയിച്ചു.