ഇടുക്കി ജില്ലയിലെ ജീപ്പ്  സഫാരി കൂടുതൽ കാര്യക്ഷമമായും സുരക്ഷിതമായും നടത്തുന്നതിന് ഡ്രൈവർമാർക്കും വാഹന ഉടമകൾക്കുമായി വാഗമൺ പോലീസ് സ്റ്റേഷനിൽ ഇന്ന് (30) ഉച്ചയ്ക്ക് ശേഷം 2  മുതൽ  റഗുലറൈസേഷൻ ക്യാമ്പ് നടത്തുമെന്ന് സബ് കളക്ടർ അറിയിച്ചു.
ജില്ലയിലെ ജീപ് സഫാരി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഡ്രൈവർമാരും വാഹന ഉടമകളും  നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിൽ വാഹനങ്ങളുടെ ഫിറ്റ്‌നെസും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കും. കൂടാതെ ഡ്രൈവർമാരുടെ രേഖകളും പരിശോധിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ കാർഡും ഐഡിയും വിതരണം ചെയ്യും. ഇനി മുതൽ റഗുലറൈസേഷൻ പ്രക്രിയയുടെ ഭാഗമാകുന്ന ഡ്രൈവർമാരേയും ജീപ്പുകളേയും മാത്രമായിരിക്കും ജില്ലയിൽ  സഫാരി നടത്താൻ അനുവദിക്കുകയെന്ന് സബ് കളക്ടറുടെ അറിയിപ്പിൽ പറയുന്നു.