പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദ​ഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.