ഇടുക്കി നെടുങ്കണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു.മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്.ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.സിസിടിവി ടെക്നീഷ്യനായ അനൂപ് നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടം.കുമളി – മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറയ്ക്ക് സമീപം എത്തിയപ്പോൾ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അനൂപിന്റെ കാലിനും കൈക്കും പരിക്കേറ്റു.റോഡരികിലെ പാറയിൽ തലയിടിച്ചാണ് വീണത്,ഹെൽമറ്റ് വെച്ചതിനാൽ തലയ്ക്ക് പരിക്ക് ഏറ്റില്ല.നാട്ടുകാർ ഉടൻ തന്നെ നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്.സംസ്ഥാനപാതയിലടക്കം വൈകുന്നേരങ്ങളിലും പുലർച്ചെയും കാട്ടുപന്നിയുടെ സാന്നിധ്യം പതിവാണ്.