സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം രൂപയുടെ മൂല്യം 86 പൈസ ഇടിഞ്ഞു. രാജ്യാന്തര എണ്ണ വില 9 ശതമാനം വർധിച്ചു. രാജ്യാന്തര വിപണിയിലെ യുദ്ധ ഭീതിയാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം.