പ്രമേഹരോഗികളിലും പ്രമേഹരോഗികളല്ലാത്തവരിലും ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി ഉയരുന്നത് സാധാരണമാണ്. പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പ്രോട്ടീന്‍
കാര്‍ബോയുടെ അളവ് കുറച്ച്, പ്രോട്ടീന്‍ ചേര്‍ക്കുക. കാര്‍ബോ അടങ്ങിയ ഭക്ഷണത്തിന്‍റെയൊപ്പം പ്രോട്ടീൻ അടങ്ങിയവ കഴിക്കുമ്പോള്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് മന്ദഗതിയിലാക്കും. അതിനാൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മുട്ട, പനീർ, പയർ, ചിക്കൻ പോലുള്ള പ്രോട്ടീൻ ചേര്‍ക്കുക. ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും പഞ്ചസാരയുടെ കുതിപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല. ശരിയായ രീതിയിൽ കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കും. അതിനാൽ, നട്സ്, വിത്തുകൾ, അവക്കാഡോ, ഒലീവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടങ്ങൾ ഭക്ഷണത്തിൽ ചേർക്കുക.
4. വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുക
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതില്‍ അൽപം വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് ചേര്‍ക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ബ്ലഡ് ഷുഗര്‍ കുറയ്ക്കുകയും ചെയ്യും. ഒരു തുള്ളി നാരങ്ങാനീര് കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുടെ (അരി, പോഹ പോലുള്ളവ) ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്നും ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.