ചിന്നക്കനാൽ പഞ്ചായത്ത് മുൻ അസിസ്റ്റന്റ് സെക്രട്ടറി ബനേഷ് കുമാർ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ ക്രമക്കേട്; സിപിഎം ഭരിക്കുന്ന തങ്കമ ണി ഹൈറേഞ്ച് സൂപ്പർ സ്പെ ഷ്യൽറ്റി കോ-ഓപ്പറേറ്റീവ് ഹോ സ്പിറ്റൽ സംഘത്തിന്റെ കീഴിലു ള്ള നീതി മെഡിക്കൽ സ്റ്റോറിനും പങ്ക്. തദ്ദേശ സ്വയംഭരണ വകുപ്പി ലെ വിജിലൻസ് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേട് സംബന്ധിച്ച വിവരമുള്ളത്

 

തൊഴിലുറപ്പ് തൊഴിലാളികൾ ക്കു വേണ്ടി ഗംബൂട്ടും ഫസ്റ്റ് എയ്ഡ് ബോക്സും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങുന്നതിനു വേണ്ടി ചിന്നക്കനാൽ പഞ്ചായ ത്തിൽ നിന്ന് 8,63,618 രൂപയാണ് ചെലവഴിച്ചത്. ഈ സാധനസാമ ഗ്രികൾ സിപിഎം ജില്ലാ സെക്രട്ട റി സ്ഥാപക പ്രസിഡന്റായിരുന്ന നിലവിൽ ഇടുക്കി ഏരിയ കമ്മിറ്റി യംഗം പ്രസിഡന്റായ സഹകരണ ആശുപത്രിയുടെ നീതി മെഡി ക്കൽ സ്റ്റോറിൽ നിന്ന് നേരിട്ട് വാ ങ്ങിയതായി വ്യാജരേഖ ചമച്ചു സ്വകാര്യ മെഡിക്കൽ സ്റ്റോറിന് പണം നൽകിയെന്നാണ് വിജി ലൻസ് റിപ്പോർട്ടിലുള്ളത്.

തുക പഞ്ചായത്ത് സെക്രട്ടറിയുടെഅക്കൗണ്ടിൽ നിന്നു നീതി മെഡിക്കൽ സ്റ്റോറിന്റെ അക്കൗ ണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്