ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയിലെ അനാസ്ഥയ്ക്കെതിരെ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് കേരള കോൺഗ്രസ് (ബി )ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ തെക്കുംകാട്ടിൽ പറഞ്ഞു..
അടിമാലി താലൂക്ക് ആശുപത്രിയിലെ നിലംപൊത്താറായ ലേബർ റൂമും വാർഡും ഇന്ന് ഭീതിയുടെ വക്കിലാണ്. ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ വകുപ്പ് തലത്തിൽ നിന്നും പണി പൂർത്തിയാക്കിയിട്ടും ഇന്നുവരെ പഴയ കെട്ടിടം മാറ്റി പുനസ്ഥാപിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. അടിമാലി നിവാസികളുടെ ചിരകാല സ്വപ്നമായ ആശുപത്രിയിലെ ഐസിയു യൂണിറ്റും ബ്ലഡ് ബാങ്കും ഉടൻ പ്രവർത്തനമാരംഭിക്കണമെന്നാണ് ആവശ്യം..

ഇത്തരത്തിലുള്ള അനാസ്ഥയ്ക്കെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള കോൺഗ്രസ് (ബി) ഇടുക്കി ജില്ലാ പ്രസിഡന്റ് രതീഷ് അത്തിക്കുഴിയുടെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് (ബി) ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ തേക്കും കാട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ അറിയിച്ചു