ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ ആണ് യു ഡി എഫും എൽഡിഎഫും നാളെ ഹർത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. വാളറ മുതൽ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കോടതിവിധിയിലും തുടർന്നുണ്ടായ പ്രതിസന്ധികളിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ 6മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ മാത്രം ഹർത്താലിൽ നിന്നൊഴിവാക്കി.