കോതമംഗലം : ദേശീയപാത 85 ലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വക്കാനുള്ള ഹൈക്കോടതി ഉത്തരവിന് ഇടയാക്കിയ സംഭവത്തിൽ വനം വകുപ്പിനെതിരെ യുഡിഎഫ് പ്രതിഷേധം. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വക്കാനുള്ള ഹൈക്കോടതി ഉത്തരവിന് ഇടയാക്കിയത് വനം വകുപ്പിൻ്റെ വീഴ്ചയാണെന്നും ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും യു ഡി എഫ് നേര്യമംഗലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പ് നടപടിക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ നേര്യമംഗലത്ത് പ്രതിഷേധ പ്രകടനവും ഗാന്ധി പ്രതിമക്ക് സമീപം ധർണ്ണയും സംഘടിപ്പിച്ചു. ദേശീയ പാതയുടെ വശങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സമീപകാലത്ത് രണ്ടു മനുഷ്യ ജീവനുകൾ മരം മറിഞ്ഞുവീണു നഷ്ടപ്പെട്ടിട്ടും വനംവകുപ്പ് കണ്ണുതുറക്കാത്തത് ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും യു ഡി എഫ് ആരോപിച്ചു. ഇക്കാര്യത്തിൽ കോതമംഗലം എംഎൽഎ ഇടപെടണം.പ്രതിഷേധ പരിപാടികൾ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഢലം ചെയർമാൻ ജെയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു. കൺവീനർ പി എംഎ കരീം സ്വാഗതം പറഞ്ഞു. യുഡിഎഫ് നേതാക്കളായ എ സി രാജശേഖരൻ, ജോസ് സവിത, ലിനോ തോമസ്, ജിൻസിയ ബിജു, രാജേഷ് കുഞ്ഞുമോൻ, ജോയ് അറയ്ക്കക്കുടി, എം എസ് റസാക്ക്, പി എ ഷാജഹാൻ,ദീപു എം വി, ഷാജി കൂവക്കാട്ടിൽ, മാത്യു മരുതുംകുന്നിൽ, ബേസിൽ പട്ടരുകുടിയിൽ, അജി കരിമ്പനക്കൽ, ഫ്രാൻസിസ് ചാലിൽ, അബ്ദുൽ കരിം, ഉമ്മർ സി പി, നൗഷാദ് ബോബിന, കെ എം ഷമീർ, തുടങ്ങിയവർ പ്രസംഗിച്ചു.