ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാച്ചിന് മുന്നോടിയായുള്ള അതികഠിന പരിശീലനം നടത്തുകയാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യന്‍സംഘത്തിന്റെ വീഡിയോകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പരിശീലനത്തിനിടെ ഫുട്‌ബോളുമായി നടത്തിയ ജഗ്‌ളിങ് ശ്രമത്തിന്റെ വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് കാഴ്ച്ചക്കാരായി എത്തിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കിട്ട ഈ വീഡിയോയില്‍ ഋഷഭ് പന്ത് പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും കാണാം. മാഞ്ചസ്റ്റിലെ ഒരു മൈതാനമാണ് ടീം ഇന്ത്യക്ക് ഓഫ് ബീറ്റ് പരിശീലനത്തിനായി ലഭിച്ചിരുന്നത്. ടീം റിഫ്‌ളെക്‌സുകള്‍, ഏകോപനം, ടീം ബോണ്ടിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് ഫുട്‌ബോളുമായുള്ള ചെറിയ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമില്‍ ഫുട്‌ബോള്‍ കളിക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന ഒരാള്‍ കൂടിയാണ് പന്ത്. ഇത് ചടുലമായി ജഗ്‌ളിങ് ചെയ്യുന്നത് വഴി കാണികള്‍ക്ക് തന്നെ ബോധ്യപ്പെടുകയും ചെയ്യും. അതേ സമയം മുന്‍മത്സരത്തില്‍ വിരലിന് പരിക്കേറ്റ പന്ത് ഇപ്പോഴും വിശ്രമത്തിലാണ്. എന്നാല്‍ നാലാം ടെസ്റ്റിന് മുമ്പ് നടക്കുന്ന പരിശീലന സെഷനില്‍ എല്ലാം തന്നെ പന്ത് സജീവമാണ്. ഏതായാലും വരുന്ന മത്സരത്തില്‍ പന്ത് നിര്‍ണായക പ്രകടം നടത്തുമെന്നാണ് ആരാധകരും പറയുന്നത്.