നാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ആഡൂർപാലം സ്വദേശി ദീക്ഷിത് പ്രവീൺ സ്വർണ മെഡൽ. കേരള അമച്വർ കിക്ക്‌ബോക്‌സിംഗ് അസോസിയേഷനാണ് ഛത്തീസ്ഗഡിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സ്വർണ മെഡൽ നേട്ടത്തോടെ അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് ദീക്ഷിത് തെരഞ്ഞെടുക്കപ്പെട്ടു. മുൻവർഷങ്ങളിൽ കിക്ക്‌ബോക്‌സിങ്ങ്, വുഷു മത്സരങ്ങളിൽ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ആഡൂർപാലത്തെ രമ്യയുടെയും പരേതനായ പ്രവീണിന്റെയും മകനാണ്.