ഇടുക്കി അടിമാലിയില്‍ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. അടിമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണ മൂർത്തിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ശിശുരോഗ വിദഗ്ധക്ക് എതിരെയാണ് പരാതി.

കുഞ്ഞിന് കടുത്ത പനിയുമായാണ് ആശുപത്രിയിലെത്തിയത്. ശിശുരോഗ വിദഗ്ധയെ കാണിക്കാൻ ആണ് എത്തിയത്. എന്നാൽ, ക്യാഷ്വാലിറ്റി ഡ്യൂട്ടി എന്ന് പറഞ്ഞ് ഡോക്ടർ ഒഴിഞ്ഞുമാറി എന്നാണ് പരാതി. ആശുപത്രിയിൽ രണ്ട് ശിശുരോഗ വിദഗ്ധരാണ് ഉള്ളത്. ഇതിൽ ഒരാൾ അവധിയിലായതിനാലാണ് ക്യാഷ്വാലിറ്റിയിലുള്ള ഡോക്ടറിനെ സമീപിച്ചതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്