സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു കൂട്ടായ്യ്മയാണ് ലയൺസ് ക്ലബ് ഇന്റർനാഷ്ണൽ ബൈസൺവാലിയിലും കുരുവിളസിറ്റിയിലും പ്രവർത്തിച്ചു വരുന്ന ലയൺസ് ക്ലബ്ബിന്റ സഹായത്തോടെയാണ് സൂര്യനെല്ലി കേന്ദ്രികരിച്ചു പുതിയ യൂണിറ്റിന് തുടക്കം കുറിച്ചത് ചിന്നക്കനാൽ പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക വ്യാപാര രംഗത്ത് പ്രവർത്തിച്ചു വരുന്ന 25 അംഗങ്ങൾ കൂടിയാണ് സൂര്യനെല്ലി ലയൺസ് ക്ലബിന് രൂപം നൽകിയിരിക്കുന്നത് .സാമൂഹ്യ സേവന പ്രവർത്തങ്ങൾ സംഘടിപ്പിക്കുക,ക്ലബ്ബ് അംഗങ്ങളെ നേതൃത്വ നിരയിലേക്ക് ഉയർത്തുക,അതിനുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുക,എന്ന ലഷ്യത്തോടെയാണ് ലയൺസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം സൂര്യനെല്ലിയിൽ നടന്ന ചടങ്ങിൽ പുതിയതായി രൂപീകരിച്ച സൂര്യനെല്ലി ലയൺസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ലയൺസ് ക്ലബ്ബ് 318 സി ഡിസ്ട്രിക്ക് ഗവണർ രാജൻ എൻ നമ്പുതിരി നിർവഹിച്ചു.
പുതിയ അംഗങ്ങളുടെയും ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിഞ്ജയും നടന്നു. സത്യപ്രതിജ്ഞക്ക് സെക്കൻഡ് വൈസ് ഡിസ്ട്രിക്ക് ഗവണർ വി എസ് ജയേഷ് നേതൃത്വം നൽകി.എം എസ് സാബു പ്രസിഡന്റും,എസ് മനോജ് സെക്രട്ടറിയും,ആന്റണി വർഗ്ഗിസ് ട്രഷററുമായിട്ടുള്ള 13 അംഗ ഭരണസമിതയാണ് ചുമതയേറ്റത്, ക്ലബ്ബിന്റെ ആദ്യ സാമൂഹിക സേവന പദ്ധതിയുടെ പ്രവർത്തന ഉത്‌ഘാടനം ചികിത്സ സഹായം നൽകികൊണ്ട് ഡിസ്ട്രിക്ക് പ്രോഗ്രാം ഓഫിസർ ശ്രീകുമാർ നിർവഹിച്ചു പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകളും വിതരണം ചെയ്‌തു.
ലയൺസ് ക്ലബ് ബൈസൺവാലി യുണിറ്റ് പ്രസിഡന്റ് സൈമി കെ ജോയുടെ നേതൃത്വത്തിൽ നടന്ന രൂപീകരണയോഗത്തിൽ
ഡിസ്ട്രിക്ക് പ്രോഗ്രാം സെക്രട്ടറി ജെയിൻ അഗസ്റ്റിൻ റീജിയൻ ചെയർപേഴ്സൺ എം എസ് സന്തോഷ്കുമാർ സോൺ ചെയർപേഴ്സൺ ജോർജ് അരീപ്ലാക്കൽ വിവിധ ക്ലബ്ബ് ഭാരവാഹികൾ,സാമൂഹിക പ്രവർത്തകൻ തുടങ്ങിയവർ പങ്കടുത്തു