നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടിമാലിയിൽ പ്രകടനം നടത്തി . പ്രകടനത്തെ തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഹാപ്പി കെ വർഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി വി സ്കറിയ , ബാബു പി കുര്യാക്കോസ്, കെ എസ് സിയാദ്, കെ എ കുര്യൻ , പി ആർ സലിം കുമാർ, ടി എ സിദിക്ക്, ജോൺസൺ പി അലക്സാണ്ടർ, ജോൺസി ഐസക്,കെ പി അസീസ്, സി എസ് നാസർ, ഒ അർ ശശി, പി എ സജി, അനിൽ കനകൻ തുടങ്ങി നേതാക്കൾ സംസാരിച്ചു.