കോതമംഗലം : ബംഗ്ലാദേശി പൗരനെ പിടികൂടി. ബംഗ്ലാദേശില ലുക്കിഗുൾ സ്വദേശിയായ മുഹമ്മദ് സൊഹൈൽ റാണ (45) യെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാൾ മലയിൻകീഴ് ജംഗ്ഷൻ ഭാഗത്ത് അഞ്ച് വർഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബംഗ്ലാദേശി ഐഡി കാർഡ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ പി.റ്റി. ബിജോയ് യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.