ഇന്നലെ രാത്രിയിലാണ് ദേശിയപാത 85ന്റെ ഭാഗമായ ഗ്യാപ്പ് റോഡിലേക്ക് പാതയോരത്തെ തിട്ടയില്‍ നിന്നും വീണ്ടും പാറക്കല്ല് അടര്‍ന്ന് വീണത്. വലിയ ഒരു കല്ലാണ് റോഡിലേക്ക് അടർന്നു വീണത്. രാത്രിയിലായതിനാല്‍ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇത്തരത്തില്‍ ഗ്യാപ്പ് റോഡില്‍ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കകയാണ്.നിലവില്‍ ഗ്യാപ്പ് റോഡ് വഴി യാത്രാ നിയന്ത്രണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല.